രണ്ട് മാസം നീണ്ട അനിശ്ചിതത്തിനൊടുവില്‍ അഭിമന്യു മംഗലാപുരത്ത് നിന്നും നാട്ടിലെ ത്തി,അതും ആംബുലന്‍സില്‍. പൊന്‍കുന്നം, ചെറുവള്ളി, കാവുംഭാഗം, പാലക്കല്‍ വീ ട്ടില്‍ ശശിധരന്റെയും അനിതയുടെയും മകന്‍ അഭിമന്യുവാണ് കഴിഞ്ഞ ദിവസം മംഗലാ പുരത്ത് നിന്നും ആംബുലന്‍സില്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 29ന് ഇന്റര്‍വ്യുവില്‍ പങ്കെ ടുക്കുവാന്‍ മംഗലാപുരത്തെ കദ്രി എന്ന സ്ഥലത്ത് എത്തിയതാണ് അഭിമന്യു. തൊട്ടുപുറ  കെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുവാനോ നാട്ടിലേക്ക് തിരികെ പോരുവാനോ സാധിച്ചില്ല. സുഹൃത്തിനൊപ്പം ഇത്രയും ദിവസം അവിടെ താമ സിച്ചുവരികയായിരുന്നു.
നാട്ടിലെത്താന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ചിറക്കടവി ലെ ബിജെപി പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ചത്. വാഹനം വാടകയ്ക്ക് എടു ക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അറിയിച്ചു. ബിജെപി ചിറക്കടവ് പഞ്ചായ ത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാലിന്റെ നേതൃത്വത്തില്‍ യാത്രാ പാസിനുള്ള ശ്രമം ന ടത്തിക്കൊണ്ട് വാഹനത്തില്‍ കൂട്ടിക്കൊണ്ടുവരുവാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
ഇതിനിടയില്‍ ഒരു ആംബുലന്‍സ് തരപ്പെട്ടു. ആംബുലന്‍സിന്റെ ചിലവ് ബിജെപി വഹി ക്കാമെന്ന് ഏറ്റതോടെ പ്രതിസന്ധിക്ക് പരിഹാരമായി. അറുനൂറ് കിലോമീറ്ററുകള്‍ ആം ബുലന്‍സില്‍ താണ്ടി കഴിഞ്ഞ ദിവസം അഭിമന്യു നാട്ടിലെത്തി. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് അഭിമന്യു ഇപ്പോള്‍.
അറുപത് ദിവസത്തെ നരകയാതനക്ക് ശേഷം നാട്ടിലെത്തിച്ചതിന് ബിജെപി പ്രവര്‍ത്തക രോട് നന്ദി വാക്കുകളില്‍ ഒതുക്കാതെ പങ്കുവയ്ക്കുകയാണ് അഭിമന്യുവും കുടുംബവും.