സിപിഐ എം വാഴൂർ സെക്രട്ടറിയായി വിജി ലാലിനെ സമ്മേളനം തിരഞ്ഞെടുത്തു

Estimated read time 1 min read
Share :
സിപിഐ എം വാഴൂർ സെക്രട്ടറിയായി വി ജി ലാലിനെ സമ്മേളനം തിരഞ്ഞെടുത്തു.18 അം​ഗ ഏരിയകമ്മിറ്റിയേയും തിരഞ്ഞെടുത്തു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങ ളായ ടി.ആർ.രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ,കൃഷ്ണകുമാരി രാജശേഖരൻ,ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച വൈകിട്ട്‌ നാലിന്‌ 20–-ാം മൈലിൽനിന്ന്‌ ചുവപ്പുസേന മാർച്ച്‌, പ്രകടനം. അഞ്ചിന്‌ പൊൻകുന്നം ഗവ. ഹൈസ്‌കൂളിന്‌ സമീപം പൊതുസമ്മേളനം സിപി ഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും.ഏരിയ സെക്രട്ടറി വി ജി ലാൽ അധ്യക്ഷനാകും.സ്വാഗതസംഘം ചെയർമാൻ അഡ്വ.ഗിരീഷ് എസ് നായർ സ്വാഗതം പറയും. സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി എൻ വാസവൻ, എ വി റസ്സൽ, കെ എം രാധാകൃഷ്ണൻ ,ടി ആർ രഘുനാഥൻ, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours