സൈക്കോ യുവാവ് ചാമംപതാൽ സ്വദേശി

Estimated read time 0 min read

ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത് ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസ് (20) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി വഴിയിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി, ഇവരുടെ ശരീരത്തിൽ കടന്നുപിടിച്ച് ഞൊടിയിടയി ൽ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. ഇയാൾ മുത്തോലിക്കടവ് ചേർപ്പുങ്കൽ റോഡിലെ ഒരു വർക്‌ഷോപ്പ് ജീവനക്കാരനാണ്. മുത്തോലിക്കടവ് കടപ്പാട്ടൂ ർ റോഡിലെത്തുന്ന സ്ത്രീകളുടെ പുറത്തടിച്ച് രക്ഷപെടുന്നത് പതിവായിരുന്നു.

കഴിഞ്ഞ ദിവസം മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയ്ക്ക് നേരെയും ആക്രമണമുണ്ടായി. ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് വീട്ടമ്മയുടെ പുറ ത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ വീട്ടമ്മയുടെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം വിട്ടയയ്ക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ തിരിച്ചറിയുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മറ്റു സ്ത്രീകളും പരാ തി നൽകിയിരുന്നു.

You May Also Like

More From Author

+ There are no comments

Add yours