ADS വാർഷികവും, എന്നിടം കാമ്പയിന്റെ ഉദ്ഘാടനവും 4ാം വാർഡ് ( മഞ്ഞപ്പള്ളി ) തല പരിപാടി കേരള ഗവ.ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ADS പ്രസിഡന്റ് സന്ധ്യാ സദാശിവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈ സ് പ്രസിഡന്റ് സുമി ഇസ്മായിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എൻ. രാജേഷ്, പഞ്ചായത്തംഗം ബിജു ചക്കാല, CDS ചെയർപേഴ്സൺ ദീപ്തി ഷാജി, വൈസ് ചെയർപേഴ്സൺ കെ.എൻ.സരസമ്മ , കേരളാ ബാങ്ക് ഏരിയാ മാനേജർ രവി തോമസ്, CDS അംഗം രമ്യ പ്രതീഷ്, സജ്ന ഷാജി എന്നിവർ സംസാരിച്ചു.

വാർഷികത്തിൽ SSLC,+2 , ഉന്നത വിജയം നേടിയവർ, മുതിർന്ന കുടുംബശ്രീ പ്രവർത്തകർ, മികച്ച കുടുംബശ്രീ യൂണിറ്റുകൾ, ഹരിതകർമ്മ സേനാ അംഗങ്ങൾ, ആ ശാ വർക്കർമാർ , ADS അംഗങ്ങൾ എന്നിവരെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

+ There are no comments
Add yours