2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമകാലീന കേരളം നേരിടുന്ന കാലാവസ്ഥ വ്യതിയാനവും അവമൂലം സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്കം, വരൾച്ച, ഉരുൾ പൊട്ടൽ തുടങ്ങി വിവിധ പ്രശ്നങ്ങളും കാരണങ്ങളും പ്രതിവിധികളും സമഗ്രമായി ഉൾപ്പെടുത്തി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കാലാവസ്ഥ വ്യതിയാന കർമ പദ്ധതി ഗവ : ചീഫ് വിപ് ഡോ ക്ടർ. എൻ ജയരാജ് പ്രകാശനം ചെയ്തു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് വിപ് ഡോക്ടർ എൻ.ജയരാജ്, പുസ്തകപ്രകാശനം നട ത്തിയതോടൊപ്പം വളരെ ആനുകാലികമായ ഒരു പദ്ധതി രേഖയാണിതെന്നുo ഇത്തരത്തിൽ ഒരു പദ്ധതി രേഖ തയ്യാറാക്കിയതിനു വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ക മ്മിറ്റിയെ അഭിനന്ദിക്കുകയും ചെയ്തു.കിലയുടെ ബ്ലോക്ക് കോർഡിനേറ്റർ വി വി പുരുഷോത്തമൻ കർമ്മപദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ , വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് അനൂപ് പി.ടി,വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ആധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി എം ജോൺ, ലതാ ഷാജൻ, മെമ്പർമാരായ രവീന്ദ്രൻ നായർ, ശ്രീജിത്ത് വെള്ളാവൂർ, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാ ഥ് , സെക്രട്ടറി സുജിത് പി.എൻ, സജി വി .എം, കോർ കമ്മിറ്റി കൺവീനർ ശാലിനി പി.ടി എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours