നാട്ടിലെ വികസന പ്രവർത്തങ്ങൾ പൂർത്തീകരിക്കുന്നതാണ് തൻ്റെ പ്രഥമ പരിഗണന എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എം) മ ണ്ഡലം വാർഡ്തല സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ 21 വാർഡുകളിലും സമ്മേളനങ്ങൾ നടത്തും. എല്ലാ സമ്മേളനങ്ങളിലും എംഎൽഎ പങ്കെടുത്ത് വാർഡിലെ വികസന കാര്യങ്ങ ൾ ചർച്ച ചെയ്യും. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ്കുട്ടി ആഗസ്തി സംസ്ഥാന കമ്മിറ്റി അംഗം തങ്കച്ചൻ കാരക്കാട്ട്, ടോമി ഏബ്രഹാം, പാപ്പച്ചി പൊട്ടനാനി, റ്റി.ജെ ചാക്കോ, ജോയി ഏബ്രഹാം അനിയാച്ചൻ മൈലപ്ര, മാത്യു കുറ്റിക്കാട്ട്,ആൻ്റണി കോഴിമല, ചാക്കോ പുറത്തേൽ, സുജ അനിയാച്ചൻ, എം.വി.രാജു, ജോസഫ് തെക്കേമുറി, ജോർജ്കുട്ടി മഞ്ഞനാനി, തമ്പി ചക്കിട്ട മണ്ണിൽ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours