ഗുരുവന്ദനം 2024: വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്നു

Estimated read time 0 min read
Share :

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃ ത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറി യ ത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ.പി മുതൽ കോളേജ് തലം വരെയുള്ള വിരമിച്ച അധ്യാപ കരെയും, നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം,റെജി പഴയിടം, കെ.ആർ പ്രമോദ്, മാതു സജി, ഷിഹാസ് പി.ഷാ ഹുൽ(അന്തു ), സനോജ് സുരേന്ദ്രൻ, ഇ.പി ഷാജുദ്ദീൻ, തോമസ് ഡൊമിനിക്ക്, സൈറ ബീഗം എന്നിവരെയുമാണ് ചടങ്ങിൽ വച്ച് ആദരിക്കുക.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ മുൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സിറിയക് തോമസ് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗവ. ചീഫ് വിപ്പും വിരമിച്ച കോളേജ് അധ്യാപകനുമായ ഡോ. എൻ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ആയിരുന്ന ജസ്റ്റിസ്. ആന്റണി ഡൊമിനിക് മുഖ്യപ്രഭാഷണം നടത്തു കയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടറും മുൻ കോളേജ് പ്രിൻസിപ്പലുമായ ഡോ. ആൻസി ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിക്കും. ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറിയും വിരമിച്ച ഹയർസെക്കൻഡറി അധ്യാപികയുമായ സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിക്കും.

ജില്ലാ ആസൂത്രണ സ മിതി അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് അജിതാ ര തീഷ്, ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയി മുണ്ടുപാലം, കോ രു ത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി മോൾ സജി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ഗീത നോബിൾ , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു , തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്, സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് എക്സിക്യൂട്ടീവ് അംഗ ങ്ങളായ പി. എ ഇബ്രാഹിംകുട്ടി, ബിനോയ് സി. ജോർജ്, ആർ. ധർമ്മകീർത്തി, നിയാസ് എം എച്ച്, ഡൊമിനിക് കല്ലാടൻ, അഭിലാഷ് ജോസഫ്, നോബി ഡൊമിനിക്, ഡോ. മാത്യു കണമല, എലിസബത്ത് തോമസ്, പിപിഎം നൗഷാദ്, ഖലീൽ റഹ്മാൻ , അലൻ വാണിയപുര, മാർട്ടിൻ ജെയിംസ് ചാലയ്ക്കൽ, പ്രിയാ അഭിലാഷ് തുട ങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Share :

You May Also Like

More From Author

+ There are no comments

Add yours