സഹൃദയ വായനശാലയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ മേഖലയിലെ യു.പി,എച്ച്.എസ്, പ്ലസ് ടു വിഭാഗത്തിലെ കുട്ടികളുടെ വിജ്ഞാനപരവും വ്യ ക്തിത്വ വികസനപരവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിന് നാല് ദിവസം നീണ്ട് നിൽക്കുന്ന വായന കളരിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ.ഷെമീർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ, അംഗങ്ങളായ മനോജ് ജോസഫ്, കൊച്ചൂറാണി തോമസ് , രഞ്ജുമോൾ സന്തോഷ്, സബിത തോമസ്, ജോയി മുണ്ടാമ്പ ള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ, സയന ഷാമോൻ, സജിൻ വട്ടപ്പള്ളി, കെ.എ.സുറുമി, ജാസ്മിൻ ബിനോയി, മഞ്ജു മാത്യു, കെ.സി.അജി, ബിജോ മോൾ, ലൈബ്രറേറിയൻ മോഹൻ സബീന, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ടി.വി ഹർഷകുമാർ, എം സോമനാഥൻ, ലിൻസി ജോസ് എന്നിവർ പ്രസംഗിച്ചു.”എഴുത്തും ജീവിതവും” എന്ന വിഷയ ത്തെ അടിസ്ഥാനമാക്കി എസ്.ബി കോളേജ് മലയാളം വിഭാഗം മേധാവി ഡോ. ബിൻസ് എം. മാത്യു ക്ലാസ് നയിച്ചു.
ഒ.എൻ.വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം, മുട്ടത്ത് വർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകങ്ങൾ ദേശീയ അധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ് കുട്ടികൾക്ക് പരിചയപ്പെടുത്തി.വായന കളരി 16ന് വൈകിട്ട് അഞ്ചിന് സമാപിക്കും.

+ There are no comments
Add yours