മുണ്ടക്കയം: തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി വർധന വ് നടപ്പാക്കുകയും അവകാശ അനുകൂല്യങ്ങൾ സംരക്ഷിക്കുകയും വേണമെന്നാവശ്യ പ്പെട്ട് ഹൈറേഞ്ച് എസ്‌റ്റേറ്റ് എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രക്ഷോ ഭത്തിലേക്ക്.ഇതിന്റെ ഭാഗമായി ഡിസംബർ പത്തിന് എല്ലാ എസ്‌റ്റേറ്റ് ഓഫീസുകൾക്കു മുന്നിൽ തോട്ടം തൊഴിലാളികൾ ധർണ്ണ നടത്തും.

തൊഴിലാളികളുടെ ഭവന പദ്ധതി ആയി ആവശ്യമായ ഭുമി വിട്ടു നൽകുക, കുടിശിഖ ഉടൻ നൽകുക, പ്ലാൻറ്റേഷൻ നയം അംഗീകരിക്കുക, ലയങ്ങളുടെ അറ്റകുറ്റപണി ഉടൻ നടത്തുക, മെഡിക്കൽ ആനുകൂല്യങ്ങൾ സംരക്ഷിക്കുക, തോട്ടം തൊഴിലാളികൾക്ക് ശുദ്ധ ജലവും ഗതാഗത സൗകര്യവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുo പ്രക്ഷോഭത്തിന് ആധാരമായിട്ടുണ്ട്.
മുണ്ടക്കയം വാലിയിലെ തൊഴിലാളികൾ ഡിസംബർ അഞ്ചു മുതൽ പത്തുവരെ ഒ പ്പി ടുന്ന ഭീമ ഹർജി ഡിസംബർ 11 ന് തൊഴിൽ വകുപ്പു മന്ത്രിക്ക് നിവേദനം നൽകും. മുണ്ടക്കയം എച്ച്.ഇ.ഇ എഓഫീസിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് അഡ്വ.പി ഷാനവാസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ രാജേഷ്, പി കെ ബാലൻ, കെ എൻ സോമരാജൻ, കെ ടി ശിവരാജൻ, ബിന്ദു സിബി, പി കെ സന്തോഷ് എന്നിവർ സംസാരിച്ചു