മുണ്ടക്കയം : ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളാകോണ്‍ഗ്രസ് (എം) ന്  നല്‍കിയ ബോര്‍ഡ് കോര്‍പ്പറേഷന്‍,  ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ കിന്‍ഫ്ര ഫിലിം ആന്‍റ് വീഡി യോ പാര്‍ക്ക് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജുകുട്ടി ആഗസ്തിക്കും,  ട്രാ ക്കോ കേബിള്‍സ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. അലക്സ് കോഴിമല യ്ക്കും കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം  കമ്മറ്റി സ്വീകരണം നല്കി.

നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണസമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം, സംസ്ഥാന കമ്മ റ്റിയംഗങ്ങളായ തോമസുകുട്ടി മുതുപുന്നയ്ക്കല്‍, തോമസ് കട്ടയ്ക്കല്‍, ജോസഫ് ജോര്‍ ജ്ജ് വെള്ളൂകുന്നേല്‍, മിനി സാവിയോ, പി.സി. സൈമണ്‍, ജോസ് നടൂപ്പറമ്പില്‍, വനി താ കോണ്‍ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്‍റ് ആന്‍സി ജോസഫ്, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബേഷ് അലോഷ്യസ്, സാസംകാരികവേദി ജില്ലാ പ്ര സിഡന്‍റ് ബാബു റ്റി. ജോണ്‍, നിയോജകമണ്ഡലം ഭാരവാഹികളായ ഡയസ് കോക്കാട്ട്,  ജാന്‍സ് വലിയകുന്നേല്‍, സോജന്‍ ആലക്കുളം, കെ.പി. സുജീലന്‍, ജോളി മടുക്ക ക്കു ഴി, ഷോജി അയലൂകുന്നേല്‍, തോമസ് ചെമ്മരപ്പള്ളി, എ.എസ്. ആന്‍റണി അറയ്ക്കപ്പറ മ്പില്‍, സദാനന്ദന്‍ എന്‍.എം.,  ജോളി ഡോമിനിക്, മണ്ഡലം പ്രസിഡന്‍റുമാരായ ചാര്‍ലി കോശി, ബിജോയ് മുണ്ടുപാലം, ജോഷി മൂഴിയാങ്കല്‍, ദേവസ്യാച്ചന്‍ വാണിയപ്പുരയ്ക്ക ല്‍, ജോയി പുരയിടത്തില്‍, ജോബി ചെമ്പകത്തുങ്കല്‍, അഡ്വ. ജോബി ജോസ്, വക്ക ച്ചന്‍ പാംബ്ലാനിയില്‍, ജോസുകുട്ടി കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.