കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ വർണ്ണകൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :

മുണ്ടക്കയം കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ  സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച  വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കോരുത്തോട്  പഞ്ചായത്ത് പ്രസിഡന്റ്  ജാൻസി സാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ ഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിഡി പ്രകാശ്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇ.ആർ, പഞ്ചായത്ത് മെമ്പർമാരായ സിനു സോമൻ, ലതാ സുശീലൻ,പി. എൻ സുകുമാരൻ, പിടിഎ പ്രസിഡന്റ് രമ്യ മനീഷ്,  അഞ്ജു അഭിലാഷ്, എസ്എംസി അധ്യക്ഷൻ മധുസൂദനൻ, ടി.സി രാജൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ രാജൻ, കാഞ്ഞിരപ്പള്ളി  ബി ആർ സി കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വി. എം, എ ഇ ഒ സുൽഫിക്കർ എസ്   എന്നിവർ സംസാരിച്ചു.

പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ബൗദ്ധിക – മാനസിക വളർച്ചയ്ക്ക് ഉപകരിക്കുന്നതും, പ്രാഥമിക പഠനങ്ങളുടെ അടിത്തറ ബലപ്പെടുത്തുന്നതിനും, വിദ്യാഭ്യാ സരംഗത്ത് മികച്ച തുടക്കം കുറിക്കുന്നതിന് ഉപകരിക്കുന്നതുമായ സംവിധാനമായ വർണ്ണ കൂടാരം പദ്ധതി ആരംഭിച്ചതോടുകൂടി പിന്നോക്ക മേഖലയിൽ പെട്ട കുഴി മാവ് ഗവൺമെന്റ് എൽ പി സ്കൂളിന്റെയും വിദ്യാഭ്യാസ നിലവാരം ഉയരുന്നതിന് കാരണമാകും. ഗവൺമെന്റ് എൽ പി സ്കൂളിനോട് അനുബന്ധിച്ചുള്ള ഹൈസ്കൂളി നും പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും എംഎൽഎ അറിയിച്ചു. ഈ സ്കൂളിലും കൂടി വർ ണ്ണ കൂടാരം പദ്ധതി നടപ്പിലാക്കിയതോടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അഭാവ മൂലം ഫീസിബിൾ അല്ലാത്ത സ്കൂളുകളിൽ ഒഴികെ മുഴുവ ൻ ഗവൺമെന്റ് എൽ പി സ്കൂളുകളിലും വർണ്ണ കൂടാരം പദ്ധതി നടപ്പിലാക്കിയതായും എംഎൽഎ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours