കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ്റെ (കെഎംഎ) ഉടമസ്ഥതയിലുള്ള നവീക രിച്ച സൗജന്യ ഡയാലിസിസ് സെൻറ്റർ ജനുവരി 27ന് വൈകുന്നേരം അഞ്ചിന് മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്യും. ആറു വർഷമായി നിർദ്ധന വൃക്കരോഗിക ൾക്ക് സൗജന്യ ഡയാലിസിസ് ചികിൽസാ സേവനം നടത്തി വരുന്ന ഈ സെൻറ്ററിൽ സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും കൊട്ടാരം ബേക്കേഴ്സും സുമനസ്സുകളും ചേർന്ന് പുതുതായി നൽകിയ ഡയാലിസിസ് മെഷീനുകൾ യോഗത്തിൽ വെച്ച് ഏറ്റുവാങ്ങും. കെ എം എ ഹാളിലാണ് പരിപാടി .