ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ

Estimated read time 0 min read
Share :

മുണ്ടക്കയം:  എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ആയി ഉല്ലാസ പറവകൾ 2025 എന്ന പേരിൽ കു ട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ  ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴിയുടെ അധ്യക്ഷനായി. യോ ഗം യൂണിയൻ സെക്രട്ടറി പി. ജീരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലി.

യൂണിയൻ വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ് തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ പി അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ, എ.കെ രാജ പ്പൻ, അനിത ഷാജി, എം.എ ഷിനു, പി.എ വിശ്വംഭരൻ, ശോഭ യെശോധരൻ, പത്മിനി രവീന്ദ്രൻ, സിന്ധു മുരളീധരൻ, എം.വി ശ്രീകാന്ത്, കെ.റ്റി വിനോദ്, വി.വി അനീ ഷ് കുമാർ, വി.വി വാസപ്പൻ, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. വ്യക്തിത്വ വികസനമെന്ന വിഷയത്തിൽ അനൂപ് വൈക്കം പഠനക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ്  ഷാജി മാരൂർ  പഠന ക്ലാസ് നടത്തി. ക്യാമ്പിൽ നിന്നും  സാമൂഹ്യ ജീവിതത്തിന്റെ അവബോധവും സേവന പരിശീലനവും കുട്ടികളിൽ പുത്തൻ ഉണർവ്  പകർന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours