യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം

Estimated read time 1 min read
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ നിർവീര്യ മാക്കുവാനുള്ള  ബി.ജെ.പിയുടെ ഗൂഢ തന്ത്രങ്ങളുടെ ഭാഗമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റും കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവി പ്പിച്ചതെന്നും കെപിസിസി ജനറൽ സെക്രട്ടറി പിഎ സലീം. യുഡിഎഫ് നിയോജക മ ണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രതിസ ന്ധി കളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യ മുന്നണിക്കുണ്ടെന്നും ഇത് ദേശീയ തലത്തി ൽ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുമെന്നും സലീം പറഞ്ഞു.പത്തനംതിട്ട പാർ ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കാഞ്ഞി രപ്പള്ളി നിയോജക മണ്ഡലത്തിലെ ഒന്നാം റൗണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനo പൂർ ത്തിയായതായി യുഡിഎഫ് നിയോജക മണ്ഡലം നേതൃയോഗം അറിയിച്ചു.
വമ്പിച്ച പ്രവർത്തക പങ്കാളിത്തത്തോടെ പാർലമെന്റ്, നിയോജക മണ്ഡലം തിരഞ്ഞെ ടുപ്പ് കൺവെൻഷനുകൾ പൂർത്തിയായി. ആദ്യ ഘട്ടത്തിൽ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ് നേതൃയോഗങ്ങൾ ചേർന്നു. ബൂത്ത്തല യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാ യർ മുതൽ (24.03.24 )ഭവന സന്ദർശനങ്ങൾ ആരംഭിക്കും. സിവി തോമസുകുട്ടി അധ്യ ക്ഷതയിൽ കൺവീനർ ജിജി അഞ്ചാനി, യുഡിഎഫ് നേതാക്കളായ തോമസ് കല്ലാടൻ, പി.സതീഷ് ചന്ദ്രൻ നായർ, തോമസ് കുന്നപ്പള്ളി,പി.എ ഷെമീർ,ഷിൻസ് പീറ്റർ,ടി.കെ. സുരേഷ് കുമാർ, പ്രൊഫ. റോണി.കെ.ബേബി, സുഷമ ശിവദാസ്,പി.ജീരാജ്, മനോജ് തോമസ് , മുണ്ടക്കയം സോമൻ,പി.എം.സലിം, അബ്ദുൽ കരീം മുസലിയാർ, അഭിലാ ഷ് ചന്ദ്രൻ, രവി.വി.സോമൻ, ബീന നൗഷാദ്, ജിജി പോത്തൻ, കെപി മുകുന്ദൻ, സിബി വാഴൂർ,ടി.എ ഷിഹാബുദീൻ,കെ.എസ് ഷിനാസ്, ബെൻസി ബൈജു,ലൂസി ജോർജ്ജ്, ശ്രീകല ഹരി,സേവ്യർ മൂലകുന്ന്, ബിജു പത്യാല, റോബിൻ വെള്ളാപ്പള്ളി, സാലു പി. മാത്യു, ,രാഗിണി അനിൽ, അസീബ് ഈട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author