കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി.
യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി പിഎ സലിം ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം തോമസ് കല്ലാടൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രൊഫ റോണി കെ ബേബി, പ്രകാശ് പുളിക്കൻ, യുഡിഎഫ് മണ്ഡലം കൺവീനർ ബിജു പത്യാല, യുഡി എഫ് നേതാക്കളായ അജ്മൽ ഖാൻ, പിപി ഇസ്മായിൽ, രഞ്ജു തോമസ്, സുനിൽ സീബ്ലൂ, സിബു ദേവസ്യ, ദിലീപ് ചന്ദ്രൻ, അജ്മൽ പാറക്കൽ, നാസർ കൊട്ടാവാതിൽക്കൽ, അ സീബ് ഈട്ടിക്കൽ, റോബിറ്റ് മാത്യു, ലിന്റു ഈഴക്കുന്നേൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചീരൻവേലിൽ, ഇഎസ് സജി, ഇർഷാദ്, എംഐ നൗഷാദ്, ഷാജി ആനിത്തോട്ടം, സിബി വെങ്ങാലൂർ, ജോർജ്കുട്ടി മല്ലപ്പള്ളിൽ, സണ്ണി ജോസഫ്, രാജേഷ് രാഘവൻ, ജിൻ സ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.