മുണ്ടക്കയം സബ് ട്രഷറി ശിലാസ്ഥാപനം 5 ന്

Estimated read time 0 min read
Share :
മുണ്ടക്കയം സബ് ട്രഷറിക്ക് സ്വന്തമായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മെയ് അഞ്ചിന് പകൽ മൂന്നിന് മന്ത്രി കെ എൻ ബാലഗോപാൽ തറക്കല്ലിടുമെന്ന് അഡ്വ: സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള വളപ്പിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ചടങ്ങി ൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. ആൻറ്റോ ആൻറ്റണി എം പി മുഖ്യാതിഥിയാകും.
നിലവിൽ മുണ്ടക്കയത്ത് സബ് ട്രഷറി വളരെ പരിമിതമായ സാഹചര്യങ്ങളിൽ രണ്ടാം നിലയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് . ഇത് പെൻഷൻ കാർ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടിന് ഇടയാക്കിയിരുന്നു. ഇതുമൂലം പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കണമെന്നുള്ള ആവശ്യം വളരെ ശ ക്തമായിരുന്നു. ഇപ്പോൾ നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം മുണ്ടക്കയത്തിന് അനുവദിച്ച സബ് ട്രഷറിക്ക് ആവശ്യമായ സ്ഥലം മുണ്ടക്കയം ബസ് സ്റ്റാൻഡി നോടനുബന്ധിച്ച് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ലഭ്യമാക്കുകയായിരുന്നു.
രണ്ട് നിലകളായി 2700 സ്ക്വ.ഫീറ്റ് വിസ്തൃതിയിലാണ് പുതിയ സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഇടപാടുകാർക്കുള്ള വെയി റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, 5 കൗണ്ടറുകൾ, ട്രഷറി ഓഫീസറുടെ ക്യാബിൻ, ടോയ്‌ലറ്റുകൾ മുതലായവയും, ഒന്നാം നിലയിൽ സ്ട്രോങ്ങ് റൂം, ലോക്കർ റൂം, റിക്ക വറി റൂം, ഗാർഡ് റൂം, കൗണ്ടറുകൾ, ഭക്ഷണ മുറി, ടോയ്ലറ്റുകൾ മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രഷറി പ്രവർത്തിക്കുന്നതിന് ആവശ്യമായ മുഴുവൻ ഫർണിച്ച റുകളും നിർമ്മാണത്തിന്റെ ഭാഗമായി ലഭ്യമാക്കും. വാർത്താ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, മുണ്ടക്കയം പ ഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ്, പി കെ പ്രദീപ്, എം ജി രാജു, റജീനാ റഫീഖ് എന്നിവരും പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours