ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി; സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം

Estimated read time 0 min read
Share :
മുണ്ടക്കയം ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ചിൻ്റെ സപ്ത രജത ജൂബിലി സമാപനത്തിൻ്റെ ഭാഗമായി നിർധനർക്കു നിർമ്മിച്ചു നൽകിയ ഏഴ് സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം മെയ് നാലിന് രാവിലെ പത്തിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. ഹെൻറി ബേക്കർ ഭവനപദ്ധതിയുടെ ഭാഗമായി ബേക്കർ മൗണ്ടിൽ (വേങ്ങകുന്ന് , പുത്തൻചന്ത ) നിർമ്മിച്ചിട്ടുള്ള ഏഴ് വീടുകളുടെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ കൈമാറും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വികസന ഫണ്ട് വിതരണം ചെയ്യും. ആൻറ്റോ ആൻ്ററ്റണി എംപി ഹരിത അവാർഡ് വിതരണം ചെയ്യും. പൊതു സമ്മേളനം മ ധ്യകേരള മഹായിടവക ബിഷപ് റവ: ഡോ :മലയിൽ സാബു കോശി ചെറിയാൻ ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജൂബിലി കൺവീനർ ബോബിനാ മാത്യു, റവ:ജോൺ ഐസക്ക്, ജോൺ ഐസക്ക് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours