ഇതു മൂലം റോഡ് മുറിച്ചുകടക്കേണ്ട കാൽ നടയാത്രക്കാർ നിർത്തിയിട്ട ബസിന് മുന്നിൽ കൂടിയോ പിന്നിൽ കൂടിയോ വേണം റോഡ് മുറിച്ചു.കടക്കുവാൻ.ഇങ്ങനെ കടക്കുമ്പോൾ റോഡിൽ എതിർദിശയിൽ വാഹനങ്ങൾ വരുന്നുണ്ടോയെന്ന് റോഡിൻ്റെ മധ്യഭാഗത്ത് എത്തുമ്പോൾ മാത്രമാണ് അറിയുവാൻ കഴിയുക. നിർത്തിയിട്ട ബസുകളുടെ തൊട്ട് മുൻപിൽ കൂടി യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് ബസ് ഡ്രൈവർമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സീബ്രാലൈനിൽ വാഹനങ്ങൾ നിർ ത്തുന്നതുമൂലം പലപ്പോഴും കാൽനടയാത്രക്കാർ സീബ്രാലൈൻ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം അപകട സാധ്യത വർദ്ധിക്കുന്നതിന് കാരണമാകുന്നു.

ദേശീയപാതയിൽ പേട്ട കവലയിലെ സീബ്രാലൈൻ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് കഴിഞ്ഞ് ആക്കുകയാണെങ്കിൽ കാൽനട യാത്രക്കാർക്ക് റോഡ് സുര ക്ഷിതമായി മുറിച്ചു കടക്കുവാനും അപകട സാധ്യത ഒഴിവാക്കുവാനും സാധിക്കും. ദേശീയപാതയിൽ പേട്ടകവല ബസ് സ്റ്റോപ്പിലെ തിരക്ക് കുറയ്ക്കുന്നതിനും സ ഹായകരമാകും.ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിച്ചാൽ പൊതു ജനങ്ങൾക്കും ബസ് ജീവനക്കാർക്കും ഒരു പോലെ ഉപകാരപ്രദമായിരുന്നു. ബസ് സ്റ്റോ പ്പുകൾ മാറ്റിസ്ഥാപക്കണമെന്ന ആവശ്യം ഇനിയും നടപ്പായിട്ടില്ല.

+ There are no comments
Add yours