കോരുത്തോട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പള്ളിപ്പടി 83ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേഷ് സുധാകരൻ നിർവ്വഹിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ കോരുത്തോട് സെന്റ് ജോർജ് വികാരി ഫാദർ സഖറിയാ സ് ഇല്ലിയ്ക്കമുറിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രത്നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ സുകുമാരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ സുശീലൻ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷൈൻ, ജനപ്രതിനിധികളായ വാർഡ് മെമ്പർ ടോംസ് കുര്യൻ, സിനു സോമൻ, ലത സുശീലൻ, പി.ഡി പ്രകാശ്, തോമ സ് ചാക്കോ, സി എൻ രാജേഷ്, ജയദേവൻ വി കെ, ഷീബ ഷിബു, കോരുത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജനി മോൾ റ്റി. ഡി, ചൈൽഡ് ഡെവലപ്മെന്റ് പ്രോ ജക്ട് ഓഫീസർ ബിന്ദു റാണി, ഐസിഡിഎസ് സൂപ്പർവൈസർ ജെനിറ്റ് ജെയിംസ്, അംഗൻവാടി ടീച്ചർ പൊന്നമ്മ പുത്തൻ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours