12-മത് കോട്ടയം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1ന് ശ്രേയസ് പബ്ലിക് സ്കൂൾ പൊൻകുന്നതു വച്ച് നടക്കും. ചാമ്പ്യൻഷിപ്പിനുള്ള ടീം രജി സ്ട്രേഷനും കളിക്കാരുടെ രജിസ്ട്രേഷനും ജനുവരി 29 ന് മുമ്പായി ഔദ്യോഗിക വെബ്സൈറ്റ് www.throwballkerala.com മുഖേന പൂർത്തിയാക്കണം. 2011 ജനുവരി 1 അല്ലെങ്കിൽ അതിന് ശേഷം ജനിച്ച കുട്ടികൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളു.
ഈ വർഷം ഓപ്പൺ സെലക്ഷൻ ഉണ്ടായിരിക്കുന്നതല്ല. മുമ്പ് ജില്ലയെ പ്രതിനിധീകരിച്ചിട്ടുള്ള കളിക്കാർക്ക് യുക്തിസഹമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാ തിരുന്നാൽ, അവർ തങ്ങളുടെ പൂർണ്ണ പേര്, വിലാസം, രജിസ്ട്രേഷൻ നമ്പർ, പങ്കെടുക്കാനാകാത്ത കാരണം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെളുത്ത പേപ്പ റിൽ എഴുതി PDF രൂപത്തിൽ ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന അസോസിയേഷന്റെയും ഇമെയിൽ വിലാസങ്ങളിലേയ്ക്ക് അയയ്ക്കണം.

+ There are no comments
Add yours