ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്

Estimated read time 1 min read
Share :
12- മത്  കോട്ടയം ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: ലാ മാസിയ സ്പോർട്സ്  അക്കാദമി തെങ്ങണയും മൈക്ക വോളി  ക്ലബ്  കാഞ്ഞിരപ്പള്ളിയും ജേതാ ക്കൾ..
പൊൻകുന്നം : ജില്ലാ സബ് ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്പിൽ മൈക്ക വോളി  ക്ലബ്  കാഞ്ഞിരപ്പള്ളി ആൺകുട്ടികളുടെ വിഭാഗം ജേതാക്കളായി. പെൺകുട്ടി കളുടെ വിഭാഗത്തിൽ ലാ മാസിയ സ്പോർട്സ്  അക്കാദമി തെങ്ങണയും ജേതാക്കളായി. ഇരു  വിഭാഗത്തിലും മേരി മാതാ സ്പോർട്സ് അക്കാദമി കടപ്ലമറ്റം രണ്ടാം സ്ഥാ നം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇൻഫൻ്റ് ജീസസ്  HS  മണർകാടും, ശ്രേയസ്  പബ്ലിക് സ്കൂൾ പൊൻകുന്നവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.പെൺകുട്ടി കളുടെ  വിഭാഗത്തിൽ  ലിറ്റിൽ ഫ്ലവർ മുണ്ടത്താനവും , മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ കളത്തിപടിയും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു ആൺകുട്ടികളുടെ വിഭാഗത്തിൽ മൈക്ക വോളി ക്ലബ് കാഞ്ഞിരപ്പള്ളിയുടെ മുഹമ്മദ് റയാനും , പെൺകുട്ടികളുടെ വിഭാഗത്തിൽ ലാ മാസിയ സ്പോർട്സ് അക്കാദമി തെങ്ങണയുടെ  പല്ലവി K മേനോനും മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.
ശ്രേയസ് പബ്ലിക്  സ്കൂൾ പൊൻകുന്നത്ത് വച്ചാണ് ചാമ്പ്യൻഷിപ്പ് നടത്തപെട്ടത്. കോട്ടയം ജില്ലാ ത്രോബോൾ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അനിൽ ജോർജ്  വിജയികൾക്ക് സമ്മാനങ്ങൾ നല്കി. കോട്ടയം ജില്ലാ ത്രോബോൾ  അസോസിയേഷൻ സെക്രട്ടറി ജോജിമോൻ ദേവസ്യ , കേരള ത്രോബോൾ അസോസിയേഷൻ റഫ റീസ് ബോർഡ് ചെയർമാൻ പ്രദീപ് ശേഖരൻ, കേരള ത്രോബോൾ അസോസിയേഷൻ റഫറീസ് ബോർഡ് കൺവീനർ സുരേഷ്   PG , സ്കൂൾ കായിക അധ്യാപിക ഉഷ കുമാരി എന്നിവർ  സംസാരിച്ചു. ഫെബ്രുവരി 21 മുതൽ ഇടുക്കി രാജാക്കാട് നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളെ തിരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours