ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​നം 17 അം​ഗ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു. മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടാ​സ്ക് ഫോ​ഴ്സ് പ്ര​വ​ർ​ത്തി​ക്കു​ക.

കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​മ​ന്‍ മാ​ത്യു, ജേ​ക്ക​ബ് പു​ന്നൂ​സ്, അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എം.​വി ശ്രേ​യാം​സ്‌​കു​മാ​ര്‍, അ​രു​ണാ​സു​ന്ദ​ര്‍ രാ​ജ്, അ​ഡ്വ. ബി. രാ​മ​ന്‍​പി​ള്ള. സ​ദാ​ന​ന്ദ​ന്‍, ഡോ. ​ബി ഇ​ക്ബാ​ല്‍, ഡോ. ​എം.​പി പി​ള്ള, ഡോ. ​ഫ​സ​ല്‍ ഗ​ഫൂ​ര്‍, മു​ര​ളി തു​മ്മാ​രു​കു​ടി, ഖ​ദീ​ജ​ മും​താ​സ് തു​ട​ങ്ങി 17 പേ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സി​ല്‍ നി​ര്‍​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ടാ​സ്ക് ഫോ​ഴ്‌​സ് രൂ​പി​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.