പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ: തോമസ് ഐസക്. ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യ ങ്ങ ള്‍ ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അതോടൊപ്പം ശബരിമല തീര്‍ത്ഥാടനം നാടിന്റെ വികസനത്തിലെ മുഖ്യ കണ്ണിയാക്കാനും ശ്രമിക്കുമെന്നും റാന്നി വെച്ചുച്ചിറയില്‍ നട ന്ന മുഖാമുഖം പരിപാടിയില്‍ ചോദ്യത്തിന് മറുപടി നല്‍കി.

ശബരിമല വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിമാനത്താവളമാണ്. ഭൂമി സം ബ ന്ധിച്ച കേസ് എത്രയും വേഗം തീര്‍ത്ത് അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം. ശബരി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ പകുതി ചിലവ് സംസ്ഥാനം വഹിക്കണമെ ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പക്ഷേ വിഭവ സമാഹരണത്തിന് അനിവാര്യ മായ കിഫ്ബിയെ തകര്‍ക്കാനാണ് കേന്ദ്ര ശ്രമം. ദേശീയ പാതയ്ക്ക എന്നത് പോലെ റെ യില്‍ പാതയ്ക്കും പണം സമാഹരിക്കാം. അതിന് അനുവദിക്കണ മെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എംസി റോഡിന് സമാന്തരമായ പുതിയ ദേശീയ പാതയും ശബരിമല വികസന പദ്ധതിയില്‍ നിര്‍ണായകമാണ്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്ന ത് എരുമേലി, റാന്നി അടക്കമുള്ള പട്ടണങ്ങളുടെ സമഗ്ര വികസനത്തിന് ഇവ വഴിവെ ക്കും.

തീര്‍ത്ഥാടനവുമായി ബദ്ധപ്പെട്ടുള്ള ടൂറിസം വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്‌ കരിക്കും. ജില്ലയിലെ മറ്റ് പ്രധാന അമ്പലങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, അനുഷ്ഠാന കല കള്‍ ഇവയോടെല്ലാം ബന്ധപ്പെടുത്തിയായിരിക്കും ഈ പദ്ധതിയെന്നും ഡോ: തോമസ് ഐസക് വ്യക്തമാക്കി.

കിഫ്ബി ഇടത്താവളങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തിരക്ക് ക്രമീക രിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കണം. തീര്‍ത്ഥാടകര്‍ക്കുള്ള മാലിന്യ സം സ്‌കരണം, കുടിവെള്ളം, ഭക്ഷണ ശാലകള്‍ എന്നിവയെല്ലാം പിന്നീട് നാട്ടുകാര്‍ക്കും പ്രയോജനപ്പെടണം. അങ്ങനെ ശബരിമല വികസനം നാടിന്റെ വികസനത്തിന്റെ കേന്ദ്രമായി മാറണമെന്നും ഡോ: തോമസ് ഐസക് അഭിപ്രായപ്പെട്ടു.