ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ്

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർ വെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എ ഷമീർ ഉൽഘാടനം ചെയ്തു. കുട്ടികളിലെ വികസന വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 13 വയസിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഡവലപ്പ്മെന്‍റൽ അസസ്മെന്‍റ് ക്യാമ്പ്.  പഠന വൈകല്യങ്ങൾ (വായന, എഴുത്ത്, കണക്ക്), ഓട്ടി സം, നടത്തത്തിലോ ശാരീരിക വളർച്ചയിലോ ഉള്ള താമസം, ശ്രദ്ധക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ക്യാമ്പിൽ വിദഗ്ധ സേവനം.

ഡോ. ജെസ്നാ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു.  തണൽ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല,  ജനറൽ സെക്രട്ടറി ഇസ്മായിൽ ,  ക്യാമ്പ് കോ ഓർഡിനേറ്റർ റിയാസ് കാൾടെക്സ്, സിഡിസി പ്രോജക്ട് കോ-ഓഡിനേറ്റർ ബെൻസി പോൾ,പി എച്ച് ഷാജഹാൻ, അൽഫാസ് റഷീദ്, നജീബ് കാഞ്ഞിരപ്പള്ളി  എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours