ജില്ലയില്‍ ഒന്നാമതായി പൊൻകുന്നം സഹകരണ ബാങ്ക്

Estimated read time 0 min read
Share :

പൊൻകുന്നം: ശതാബ്ദി നിറവിലുള്ള പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രവര്‍ത്തന മികവിനുള്ള കേരള ബാങ്കിന്റെ സംസ്ഥാന എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി.കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗാേപി കോട്ടമുറിക്കലില്‍ നിന്ന് ക്യാഷ് അവാര്‍ഡും മൊമന്റോയും ബാങ്ക് പ്രസിഡന്റ് കെ. സേ തുനാഥ്,സെക്രട്ടറി ഗീതാ ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ബാങ്ക് നേട്ടം കൈവരിച്ചത്.കേരളബാങ്ക് അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളുടെ സാമ്പത്തിക വർഷത്തിലെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും സമൂഹത്തിലെ വികസനപ്രവർത്തനങ്ങളും വിലയിരുത്തിയാണ് എക്‌സലൻസ് അവാർഡ്.228 കോടി രൂപ നിക്ഷേപവും 177 കോടി രൂപ വായ്പയും നൽകിയിട്ടുള്ള പൊൻകുന്നം ബാങ്ക് 1.70 കോടി രൂപ ലാഭം നേടി.61 വർഷമായി ലാഭത്തിലാണ് ബാങ്കിന്റെ പ്രവർ ത്തനം.10 വർഷമായി 20 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് നൽകുന്നുണ്ട്.ഇതിന് മുൻപും എക്‌സലൻസ് അവാർഡിന് അർഹമായിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours