മുത്താരമ്മൻകോവിലിൽ തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം ബുധനാഴ്ച രാത്രി

Estimated read time 0 min read
Share :

മുത്താരമ്മൻകോവിലിൽ അമ്മൻകൊട മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി തീചാമ്മുണ്ഡിയുടെ നിറഞ്ഞാട്ടം. മുത്താരമ്മൻ കോവിലിൽ ഭക്തിയും ആവേശവും നിറയ്ക്കാൻ തെയ്യങ്ങൾ കെട്ടിയാടും. ക്ഷേത്രാങ്കണത്തിൽ ബുധനാഴ്ച രാത്രി 9 നാണ് തെയ്യം അവതരണം. മലബാറിലെ വിവിധ കാവുകളിൽ കെട്ടിയാ ടുന്ന തീചാമുണ്ഡി, ഗുളികൻ, വേട്ടയ്ക്കൊരു മകൻ തെയ്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ദാരികനെ വധിക്കാനുള്ള ഭഗവതിയുടെ പുറപ്പാടാണ് തീചാമു ണ്ഡിയുടെ ഐതിഹ്യം.

ദേഹത്താകെ 24 തീപ്പന്തം വെച്ച് കെട്ടി തീകൂനയിലേക്ക് ചൂവട് വെക്കുന്ന തെയ്യക്കോലം വിസ്മയക്കാഴ്ചയാണ് ഒരുക്കുന്നത്. 25 മടൽ കുരുത്തോല വേണം തെയ്യത്തിന് ഒരുങ്ങാൻ. കുരുത്തോല ഒരുക്കുന്നതിനും മണിക്കൂറുകൾ എടുക്കും. മുളവടിയിൽ കെട്ടിയ പന്തങ്ങളാണ് ഈ ചാമുണ്ഡിക്ക്. അരയിലും തലയിലും 12 വീതം തീ പ ന്തങ്ങൾ കെട്ടിയാണ് തെയ്യം ആടുന്നത്. രംഗത്ത് നിറഞ്ഞാടിയ ശേഷം കാഴ്ചക്കാരെ ഭക്തിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിൻ്റെ പാരമ്യത്തിലാണ് അഗ്നി പ്രവേശ നം.

തീച്ചാമുണ്ടിക്കൊപ്പമുള്ള ഗുളികൻ തെയ്യം 15 അടി പൊക്കം വരുന്ന രണ്ട് കല്ലു മുളയിൽ കുരുത്തോല കൊണ്ട് അലങ്കരിച്ച സ്തൂപവും തലയിലേന്തിയാണ് കളത്തിൽ
ഇറങ്ങുക. പരമശിവൻ്റെ പ്രതിരൂപമായ വേട്ടയ്ക്കൊരുമകൻ തെയ്യവും കളത്തിലിറങ്ങി നിറഞ്ഞാടും. കോഴിക്കോട് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് തെയ്യം അവതരിപ്പിക്കുന്നത്. കെട്ടിയാട്ടത്തിനുശേഷം ഭക്തരെ അനുഗ്രഹിക്കുന്ന ചടങ്ങും ഉണ്ട്. ക്ഷേത്രത്തിലെ അമ്മൻ കൊടമഹോത്സവം 29 30 31 തീയതികളിലാണ് നടക്കുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് എഴുന്നള്ളത്ത് കരകം, അഗ്നി കരകം, കുംഭകുടം ഘോഷയാത്ര.

Share :

You May Also Like

More From Author

+ There are no comments

Add yours