എലിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര

Estimated read time 0 min read
Share :

എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിനോദ യാത്ര സംഘടിപ്പിച്ചു. ഇരു ബസുകളായി 107 ഭിന്നശേഷിക്കാരും അവരുടെ സഹായികളും ,പഞ്ചായത്തംഗങ്ങളും യാത്രയിൽ പങ്കു കൊണ്ടു . ആടിയും പാടിയും അവർ കമ്പം, തേക്കടി, പരുന്തുംപാറ എന്നിവിടങ്ങളിലൂടെയാണ് ഉല്ലാസ യാ ത്ര നടത്തിയത്. കുമളിയിൽ നിന്നും കമ്പത്തേക്കുള്ള യാത്രയിൽ കണ്ട ചെറു കാടുകളും, കമ്പത്തെ മുന്തിരിത്തോട്ടങ്ങളും, തേക്കടി തടാകവും, പരുന്തുംപാ റയി ലെ ഇളംകാറ്റും അവർ ആവോളം ആസ്വദിച്ചു.

കൂരാലിയിൽ സ്‌നേഹ യാത്രയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യാ മോൾ , സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ ,പഞ്ചായത്തംഗങ്ങളായ മാത്യൂ സ് പെരുമനങ്ങാട്, സിനി ജോയ് ,ആശ റോയ്, ദീപ ശ്രീജേഷ്, സിനിമോൾ , കെ.എം. ചാക്കോ .യമുന പ്രസാദ് , ഐ സി. ഡി.എസ്. സൂപ്പർവൈസർ ചിന്തു റ്റി. കുട്ടപ്പൻ ,തോമസുകുട്ടി വട്ടയ്ക്കാട്ട് എന്നിവർ സംസാരിച്ചു ഭിന്നശേഷിക്കാരുടെ കോട്ടയം ജില്ല അംബാസിഡറായ സുനീഷ് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.

Share :

You May Also Like

More From Author

+ There are no comments

Add yours