കാലവർഷത്തിനു മുന്നോടിയായി ടീം എമർജൻസിക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ട്രെയിനിങ് നൽകി

Estimated read time 0 min read

ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളക്ക് ഈരാറ്റുപേട്ട ഫയർഫോഴ്സ് ഏകദിന ട്രെയിനിങ് നൽകി. കടന്നു വരുന്ന കാലവർഷത്തിന്റെ മുന്നോടിയായി അപകടത്തിൽ പെടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനും വാഹനാപകടം. ഉരുൾപൊട്ടൽ. ആഴങ്ങളിൽ മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കൽ തു ടങ്ങിയ സമസ്ത മേഖലയിലും ഉള്ള റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളെ സജ്ജരാക്കുകയും അമ്പതോളം വരുന്ന പ്രവർത്തകർക്ക് വേണ്ട പരിശീലനം നൽ കുകയും ചെയ്തു. ഫയർ ഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ വിനു സെബാസ്റ്റ്യൻ,വിഷ്ണു എം ആർ, വിഷ്ണു വി എം പരിശീലനത്തിന് നേതൃത്വം നൽകി. പൂഞ്ഞാർ എംഎൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പരിശീലനം ഉദ്ഘാടനം ചെയ്തു. ടീം എമർജൻസി പ്രസിഡന്റ് അഷ്റഫ് കെ കെ പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് സു ഹൈൽ ഖാൻ, എമർജൻസി അംഗങ്ങളായ ആരിഫ് വി ബി.നൗഷാദ്, റഫീഖ് പേഴുംകാട്ടിൽ എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours