ആ കുടുംബത്തെ നമ്മുക്ക് ചേർത്ത് പിടിക്കാം

Estimated read time 1 min read

വാഹനപകടത്തിൽ മരണമടഞ്ഞ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോബിൻ്റെ കുടുംബത്തെ സഹായിക്കാൻ നാട് ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച എറണാ കുളം പട്ടിമറ്റത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് രണ്ട് കുഞ്ഞുങ്ങളും, ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു ജോബി മരണമട ഞ്ഞത്.

കുടുംബത്തിന് ഉണ്ടാക്കിയ ആഘാതം നികത്താൻ കഴിയാത്തതാണ്. രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ, ഭാര്യ, വിധവയായ അമ്മ, പണി പൂർത്തിയാവത്ത വീട് ഇതായിരുന് ജോബിൻ്റെ ലോകം. അവിടെ ജോബിൻ്റെ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഒരു കുടുംബത്തിൻ്റെ പ്രതീക്ഷകളാണ് ജോബിൻ്റെ വിയോഗത്തിലൂടെ ഇരുളട ഞ്ഞത്. ആ കുടുംബത്തിന് വെളിച്ചമാകാനുള്ള പരിശ്രമത്തിനായി കക്ഷി -രാഷ്ട്രീയ ഭേദമന്യേ ജാതിമത ചിന്തകൾ അതീതമായി നാട് കൈകോർക്കുകയാണ്. ഈ വരുന്ന മെയ് 26 ന് വൈകിട്ട് 4 മണിക്ക് ജോബിൻ്റെ നാട്ടിലെ പട്ടിമറ്റം വനിതാ ഹാളിലാണ് ആദ്യ ആലോചന യോഗം. ജോബിൻ്റെ കുടുംബത്തെ സഹായിക്കുന്നതി ൻ്റെ ഭാഗമായി ഈ മാസം 26ന് സംഘാടക സമിതിയോഗം ചേരും.

You May Also Like

More From Author

+ There are no comments

Add yours