മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ

Estimated read time 0 min read

മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ…

മുണ്ടക്കയം പശ്ചിമ കുഴിമാവ് റോഡിൽ കരിനിലം ഭാഗത്തുനിന്നാണ് ഒരു കിലോ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ മുണ്ടക്കയം പോലീസ് പിടികൂടിയത്. വ രിക്കാനി മഠത്തിൽ 24 വയസ്സുള്ള ഉണ്ണിക്കുട്ടൻ, കരിനിലം 96 കവല മണിമലത്തടം ദിനു മോൻ (24) എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവരുന്ന തിനിടയിൽ ആയിരുന്നു ഇവർ പിടിയിലായത്. മേഖല കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം കൂടുതലാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തോടനായിരുന്നു പരിശോധന. ഇവർ ഇടനിലക്കാരാണെന്നും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോ ലീസ് പറഞ്ഞു.കരിനിലം പോസ്റ്റോഫീസ് സമീപത്ത് നിന്നും പിടി കൂടിയത്. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അന്വേഷണത്തിനുശേഷം കൂടുതൽ പ്രതികൾ പിടിയിലാകും എന്നാണ് പോലീസ് പറയുന്നത്.

മേഖലയിലെ കോളേജ് ,സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്താണ് ലക്ഷ്യമാക്കി എത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത് .കഞ്ചാവ് ലോബിയി ലെ കൂടുതൽ കണ്ണികളെ പിടികൂടാനായി പിടിലായ യുവാക്കളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. ഗ്രാമീണ മേഖലയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് പിടികൂടിയതിൽ പ്രദേശ വാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്.

You May Also Like

More From Author

+ There are no comments

Add yours