രോഗി പരിചരണത്തിലെ മികവുപോലെ നീന്തലിലും താരമാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം നീറിയാനിക്കൽ വീട്ടിൽ ഡോ.ബാബു സെബാസ്റ്റ്യൻ.പ്രമുഖ അസ്ഥി രോഗ വിദഗ്ധനായ ഇദ്ദേഹം കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന ഓൾ കേരള മാസ്റ്റേഴ്സ് അക്വാട്ടിക്സ് സ്വിമ്മിംഗ്ചാമ്പ്യൻഷിപ്പിൽ വിവിധഇനങ്ങളിലായി നാല് സ്വർണ്ണ മെ ഡൽ കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിൽ 50, 100 മീറ്റർ ഫ്രീസ്റ്റൈലിലും, 50 മീറ്റർ ബട്ടർഫ്ലൈയിലും ഗ്രൂപ്പ് ഇനത്തിൽ 4×50 മീറ്റർ മെഡ്ലി റിലേയിൽ മത്സരിച്ചാണ് ഇ ദ്ദേഹത്തിൻ്റെ സ്വർണ്ണനേട്ടം. അക്വാട്ടിക്സ് അസോസിയേഷൻ കോട്ടയം ജില്ലാ ടീമിനു വേണ്ടിയാണ് മത്സരത്തിന് ഇറങ്ങിയത്.വിവിധ ജില്ലകളിൽ നിന്നായി 500 ഓളം പേർ പങ്കെടുത്തു. ഇദ്ദേഹത്തിൻ്റെ കൂടെ മികവിൽ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന് റണ്ണറപ്പ് ആകാനും സാധിച്ചു.
നാലു പതിറ്റാണ്ടായി നീന്തൽ രംഗത്ത് സജീവമാണ് ഡോ.ബാബു സെബാസ്റ്റ്യൻ. പാലാ സെൻറ് തോമസ് സ്കൂളിൽ ഏട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് നീന്തൽ പരി ശീലിച്ച് തുടങ്ങുന്നത്.പിന്നീട് നാഷണൽ മത്സരങ്ങളിൽ ഉൾപ്പെടെ നീന്തീ കയറി സ്വർണ്ണനേട്ടങ്ങൾ കൈവരിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാ ഷണൽ ലെവൽ മത്സരത്തിൽ പങ്കെടുത്തു. 1981/ 82 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ നീന്തൽ ടീമിൻറെ ക്യാപ്റ്റൻ ആയിരുന്നു. പ്രമുഖ നീന്തൽ താരങ്ങ ളായിരുന്ന അർജ്ജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, തോമസ് ചാവറ, ടി ജെ ജേക്കബ് എന്നിവർക്കൊപ്പം വിവിധ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
എയർഫോഴ്സിൽ അഞ്ച് വർഷം ഫ്ലൈറ്റ് ലെഫ്‌നന്റ് റാങ്കിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിച്ചു.പിന്നീട് പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേ ജിൽ എം എസ് ഓർത്തോപീഡിക്സ് പൂർത്തിയാക്കി.തുടർന്ന് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്തു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപ ത്രിയിലെ മുൻ സൂപ്രണ്ട് ആയിരുന്നു. ഈ കാലയളവിൽ ആശുപത്രിയുടെ പ്രധാന വികസന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകി.2023 ൽ സർവ്വീസിൽ നിന്ന് വിരമിച്ചു. ഭാര്യ ബിന്ദു, ഡോ:മെറിൻ ബാബു, ഷെറിൻ ബാബു എന്നിവർ മക്കളാണ്. മരുമകൻ റിജോ ഹൈക്കോടതി അഭിഭാഷകനാണ്.

+ There are no comments
Add yours