സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു

Estimated read time 0 min read
Share :

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മണിമല ലയൺസ് ക്ലബ്ബും ചേർന്ന് സൗജന്യ ഡയാലിസിസ് കിറ്റ് രോഗികൾക്ക് വിതരണം ചെയ്തു. മണിമല ലയൺസ് ക്ലബ് ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടി സൊസൈറ്റി പ്രസിഡൻറ് മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ് അനൂപ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഭാരവാഹി ജോസ് ഡയാലിസിസ് കിറ്റ് ഏറ്റുവാങ്ങി. തുടർന്ന് രോഗികൾക്ക് വിതരണം ചെയ്തു.

മണിമല വെള്ളാവൂർ പ്രദേശങ്ങളിൽ സ്വരുമയുടെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. മണിമല വെള്ളാവൂർ പഞ്ചായത്തിൽ നിന്നുള്ള അധികാരികൾ, ലയൺസ് ക്ലബ് ഭാരവാഹികൾ, പ്രദേശവാസികൾ, സ്വരുമയിലെ  അംഗങ്ങൾ,ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours