കൊല്‍ക്കത്ത വിഷയത്തില്‍ കെ.സി.വൈ.എം. പ്രതിഷേധിച്ചു

Estimated read time 0 min read
Share :

കൊല്‍ക്കത്തയിലെ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം. വിജയപുരം രൂപത, മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പാറയില്‍  പ്രതിഷേധറാലി നടത്തി. മേഖല പ്രസിഡന്റ് പ്രിന്‍സ് എബ്രഹാം  പ്രതിഷേധറാലി നയിച്ചു. കെ.സി.വൈ.എം വിജയപുരം രൂ പത പ്രസിഡന്റ് അജിത് അല്‍ഫോന്‍സ് ഉദ്ഘാടനം ചെയ്തു.

രൂപത സെക്രട്ടറി അനു വിന്‍സെന്റ്, രൂപത ജനറല്‍ സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍, സെക്രട്ടറി റെനീഷ് സെബാസ്റ്റ്യന്‍, മേഖല ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട് , മുണ്ടക്കയം മേഖല വൈസ് പ്രസിഡന്റ് സാന്ദ്ര സണ്ണി എന്നിവര്‍ പ്രംസഗിച്ചു. കെ.സി.വൈ.എം കാഞ്ഞിരപ്പാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ കേസിനെ ആസ്പദമാ ക്കി ദൃശ്യാവിഷ്‌കരണം നടത്തി.  വിവിധ യൂണിറ്റുകളില്‍ നിന്നായി നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours