കർഷക സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 1000 കൃഷിയിടങ്ങൾ ഒരു ക്കി കർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി.കർഷക സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന വിപുലമായ പ്രചരണത്തിൻ്റെ ഭാഗമായാ ണ് 1000 കൃഷിയിടങ്ങളിൽ കർഷക സംഘം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിയിറക്കുന്നത്. 12 മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് സ്കൂളുക ളും സന്നദ്ധ സംഘടനകളുമായി യോജിച്ചാണ് 150 ഇടങ്ങളിൽ കൃഷിയിറക്കുന്നത്. ഇ തിൻ്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ ക്യാംപ്യയിനുകൾ സംഘടിപ്പിച്ച് വരുകയാ ണന്ന് ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ പറഞ്ഞു.

150 ഓളം പ്രദേശങളിലെ വീടുകൾ കേന്ദ്രീകരിച്ച് പച്ചക്കറി വിത്തുകളും ഫലവൃക്ഷ ത്തെകളും വിതരണം ചെയ്യുന്ന നടപടി നടന്ന് വരുകയാണന്ന് കർഷകസംഘം ഏരി യാ സെക്രട്ടറി സജിൻ വട്ടപ്പള്ളിയും അറിയിച്ചു.കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടനയുടെ കാഞ്ഞിരപ്പള്ളി ഏരിയാ യുടെ ആയിരം കൃഷിയിടങ്ങളിൽ കൃഷിയിറക്കൽ പദ്ധതിക്ക് തുടക്കമായി.

മണിമല കരിക്കാട്ടൂർ ആൻറ്റണി വർഗീസിൻ്റെ കൃഷിയിടത്തിൽ നാരകം ചെടി നട്ട് സംഘടനയുടെ ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. കാഞ്ഞിര പ്പള്ളി ഏരിയാ പ്രസിഡണ്ട് ജി സുനിൽ കുമാർ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി സജിൻ വി വട്ടപ്പള്ളി, മണിമല പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പി സൈമൺ, സി പി ഐ എം മണിമല ലോക്കൽ സെക്രട്ടറി സുജിത് എന്നിവർ സംസാരിച്ചു.മുതിർന്ന കർ ഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.