പൊടിമറ്റം സെൻറ് മേരീസ് പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

Estimated read time 1 min read
Share :

പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാ വിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഫാ: മാർട്ടിൻ വെള്ളിയാംകുളം കൊടിയേറ്റി. തുടര്‍ന്ന് നടന്ന ആഘോഷമായ വിശു ദ്ധ കുര്‍ബാനയ്ക്ക് മേലോരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സിജോ പൊട്ടുകുളം കാര്‍മ്മികത്വം വഹിച്ചു.

10-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കഴുന്നുപ്രദിക്ഷണം. 4.15ന് ആഘോ ഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് പൊടിമറ്റം മേരിമാതാ മൈനർ സെമിനാരി പ്രൊക്കുറേറ്റർ ഫാ: ബോബി വേലിക്കകത്ത് മുഖ്യകാര്‍മ്മികനാകും. 6.15ന് കെ.കെ.റോ ഡിലൂടെയും തുടര്‍ന്ന് പൊടിമറ്റം-ആനക്കല്ല് റോഡിലൂടെയും ഭക്തിസാന്ദ്രമായ വിശ്വാസപ്രഖ്യാപന പ്രദക്ഷിണം. കുരിശടിയിലേക്ക്. പൊടിമറ്റം സെന്റ് ജോസഫ് പള്ളിവികാരി ഫാ. സജി പൂവത്തുകാട് ലദീഞ്ഞ് അര്‍പ്പിക്കും. പ്രൊ. ഹാരി . സി. ജോസഫ് തിരുനാൾ സന്ദേശം നൽകും.

11-ാം തീയതി ഞായര്‍ ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കൂട്ടായ്മകളുടെ കഴുന്നു പ്രദക്ഷിണം ആരംഭിച്ച് 3.45ന് സെന്റ് മേരീസ് പള്ളിയിലെത്തും. 4.30ന് കരവാളൂർ നിത്യസ ഹായമാതാ പള്ളി വികാരി ഫാദർ ക്രിസ്റ്റി ചക്കാനിക്കുന്നേൽ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. പ്രദിക്ഷണത്തിനു ശേഷം പ്രശസ്ത സിനിമ ടിവി താരം ജോബി പാല നയിക്കുന്ന ജോബി ജംഗ്ഷൻ മെഗാ ഷോ സെൻറ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും

Share :

You May Also Like

More From Author

+ There are no comments

Add yours