കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂള്‍ നാടിന് മാതൃകയായ വിദ്യാലയമാണെന്നും, ഒത്തിരി പ്രമുഖ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത സ്കൂളാണ് മേരിമാതാ സ്കൂള്‍ എന്നും ഇനിയും വിദ്യാഭ്യാസരംഗത്തും കലാകായിക രംഗത്തും നല്ല സംഭാവന ചെയ്യുവാന്‍ സ്കൂളിന് സാധിക്കുമെന്നും, കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ മാനേജര്‍ സി. അമല കിടങ്ങത്താഴെ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ സ്കൂളിന്‍റെ ജൂബിലി ലോ ഗോ പ്രകാശനം ചെയ്യുകയും അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. മരിയന്‍ മാര്‍ വല്‍ 2026 ന്‍റെ ഭാഗമായി വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം വേളാങ്കണ്ണി മാതാ പള്ളി വികാരി സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ നല്‍കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. റോസ്മിന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജൂബിലി കമ്മറ്റി കണ്‍വീനറും കേരള അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റിയംഗവവുമായ സാജന്‍ കുന്നത്ത്, പി.ടി.എ.പ്രസിഡന്‍റ് ബിജോജി തോമസ്, മുന്‍ പി.റ്റി.എ. പ്രസിഡന്‍റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരി, മുന്‍ പ്രിന്‍സിപ്പല്‍മാരായ സി. ലിറ്റില്‍ റോസ്, സി. ആന്‍സ് മാത്യു, പി.റ്റി.എ വൈസ് പ്രസിഡന്‍റ് അനീഷ് ആരം പുളിക്കല്‍, സ്റ്റാഫ് സെക്രട്ടറി പാര്‍വ്വതി കൃഷ്ണന്‍, സ്കൂള്‍ ഹെഡ് ബോയ് ഏബല്‍ തോമസ് മാത്യു, ഹെഡ് ഗേള്‍ എലിസബത്ത് ബീനാ ബോബി എന്നിവര്‍ ആശംസകളര്‍ പ്പിച്ചു. തുടര്‍ന്ന് സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടത്തി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി സാജന്‍ കുന്നത്ത് കണ്‍വീനറായ 101 കമ്മറ്റിയെ തെരഞ്ഞെടുത്തു.

+ There are no comments
Add yours