കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്‍റ് ജോസഫ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെയും രക്തസാ ക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ നാളെ (14 – 02- 25) മുതൽ 16 വരെ നടക്കുമെന്ന് വികാരി ഫാ. ആന്‍റണി ചെന്നയ്ക്കാട്ടുകുന്നേൽ അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, 6.15ന് ഒപ്പീസ്, ജപമാല പ്രദക്ഷിണം. 15ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.15ന് ചേപ്പുംപാറയിലേയ്ക്ക് പ്രദക്ഷിണം, എട്ടിന് സമാപനാശീർവാദം, സ്നേഹവിരുന്ന്. 16ന് രാവിലെ ഏഴിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, 5.30ന് പള്ളി ചുറ്റി പ്രദക്ഷിണം, തുടർന്ന് സമാപനാശീർവാദം, ആകാശവിസ്മയം.


+ There are no comments
Add yours