സ്വന്തം കഴിവുകൾ കണ്ടെത്തുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം: ഫാ. ബോബി അലക്സ് മണ്ണാം പ്ലാക്കൽ

Estimated read time 0 min read
Share :

കോരുത്തോട്: ഏതു സാഹചര്യത്തിലും സ്വന്തം കഴിവുകൾ കണ്ടെത്തി പ്രവർത്തിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്ന് കാഞ്ഞാരപ്പള്ളി രൂപത വികാരി ജനറാൽ ഫാ. ബോബി അലക്സ് മണ്ണാംപ്ലാക്കൽ. കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൻ്റെ 23 മത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്കമുറി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഗിന്നസ് ലോക റിക്കാർഡ് ജേതാവ് അബീഷ് ഡോമിനിക്ക് മുഖ്യാത്ഥിയായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ഫാ. മനു കെ മാത്യു, സ്കൂൾ അസി.മാനേജർ ഫാ.നോയൽ കളപ്പുരയ്ക്കൽ,പി.ടി.എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ൾ ലീഡർ മാസ്റ്റർ കാശിനാഥ് എന്നിവർ സംസാരിച്ചു. കെ.ജി കുട്ടികളുടെ കലാപരിപാടി സ്റ്റാർലൈറ്റും അതിനെ തുടർന്ന് സാക്ര ഫമിലിയ കൾച്ചറൽ പ്രോഗ്രാമും അരങ്ങേറി

Share :

You May Also Like

More From Author

+ There are no comments

Add yours