എൽഡിഎഫ് കരുതലോടെ മുന്നോട്ടുപോകും. ഡോ. എൻ. ജയരാജ്‌

Estimated read time 0 min read
Share :
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലം ഉൾക്കൊണ്ടുകൊണ്ട്  ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി കൂടുതൽ കരുതലോടെയും ശക്തിയോ ടെയും മുന്നോട്ടുപോകുമെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ്  ഡോ എൻ ജയരാജ് പറഞ്ഞു. കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേ ളനം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടം  യോഗത്തിന് അധ്യക്ഷത വഹിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച മെമ്പർമാരെ ഈ യോഗത്തിൽ ആദരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി യിൽ നിന്നും രാഷ്ട്രപിതാവിന്റെ പേര് വെട്ടി മാറ്റിയതും കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള വിഹിതം വെട്ടിക്കുറച്ച് സംസ്ഥാനങ്ങളുടെ മേൽ അധികഭാരം ഏൽ പ്പിച്ച് പാവപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കി ഈ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമവും  രാഷ്ട്രപിതാവിനോടു കാണിച്ച അനാഥരവും പുന പരിശോധിക്ക ണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.  യോഗത്തിൽ  ഷാജി പാമ്പൂരി, ഡോ. ബിബിൻ കെ ജോസ്, റെജി പോത്തൻ, സുനിൽ കുന്നക്കാട്ടു, ചെറിയാൻ ജോസഫ്, ശ്രീകാന്ത് എസ് ബാബു, തോമസ് വെട്ടുവേലി, ടി.ജെ തങ്കപ്പൻ, അലക്സ്‌ ടോം, ഷാജി നല്ലേപ്പറമ്പിൽ, ഷാജൻ മണ്ണംപ്ലാക്കൽ, ബാബു ജോസഫ്, മോൻസി കോയിപ്പുറം, ജോൺസി തോമസ്, കെ എസ് സെബാസ്റ്റ്യൻ, റിജോ വാളാന്തറ, ബിനോയ്‌ സിറിയക്, ഷാജി നഗരൂർ  എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours