നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. എരുമേലി – കാ ഞ്ഞിരപ്പള്ളി സംസ്ഥാന പാതയിൽ കൊരട്ടി കാന്താരി വളവിൽ ഉച്ചക്ക് പന്ത്രണ്ടരയോ ടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്നും തെന്നി മാറി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.

അപ കടത്തെ തുടര്‍ന്ന് കെഎസ്ഇബി അധികൃതരെത്തി തകർന്ന പോസ്റ്റ് മാറി വൈ ദുതി ബന്ധം പുനസ്ഥാപിച്ചു.മുൻപും നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും സാ ഷ്യം വഹിച്ചട്ടുള്ള സ്ഥലമാണ് കൊരട്ടി കാന്താരി വളവ്.