കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും വിദ്യാഭാസ സെമിനാറും 2024 ജൂലൈ 13-ാം തീയതി ശനിയാഴ്ച നടക്കും. ഉച്ച കഴി ഞ്ഞ് 2:00 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറായ ശ്രീ സാജൻ പാപ്പച്ചൻ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് എടുക്കും.തുടർന്ന്പി .ടി എ പൊതുയോഗം നടക്കും. പി.ടി.എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് നെടുംതുണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗം സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലിക്ക മുറിയിൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഫാ. രാജേഷ് പുല്ലാന്തനാൽ യോഗത്തിന് സ്വാഗതം ആശംസിക്കും. സ്റ്റാഫ് സെക്രട്ടറി രഘു കെ.എസ് നന്ദിയും പറയും. അടുത്ത വർഷത്തേയ്ക്കുള്ള പി.ടി.എ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടക്കും.


+ There are no comments
Add yours