കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയിൽ തുടർച്ചയായി മൂന്നാം വർഷവും ഗവൺമെൻ്റ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, എൽ.പി ഗവൺമെൻ്റ് വിഭാഗം മാർച്ച് പാസ്റ്റ് ഒന്നാം സ്ഥാനം തുടർച്ചയായി പത്താം വർഷവും നിലനിർത്തി ചേനപ്പാടി ഗവ.എൽ.പി സ്കൂൾ.

അധ്യാപകരായ ജെ.എ. അനിഷ, പ്രമീള. ബ, ഷംസിയ കെ.എ എന്നിവരുടെ നേതൃത്വത്തിലുള്ള ചിട്ടയായ പരിശീലനവും പ്രധാനാധ്യാപികയായ റോസ്‌ലിൻ ജേക്ക ബിൻ്റെ അകമഴിഞ്ഞ പിന്തുണയുമാണ് സ്കൂളിൻ്റെ ഈ നേട്ടത്തിനു പിന്നിലുള്ളത്. പാഠ്യ പാഠ്യേതര രംഗത്ത് കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളി ലൊന്നായ ഈ സ്കൂളിൽ നിന്നും ഉയർന്നു വന്ന ദേശീയകായിക പ്രതിഭയായ ഷഹനാസ് സുലൈമാനെ പ്പോലെ ജംപിംഗ് ഇനങ്ങളിൽ പ്രതിഭയുള്ള കാർത്തിക പ്രവീ ൺ, മുഹ്സിൻ ഷാജഹാൻ, ഷിഫാന നിസാർ ശിവാനി , അതുല്യ തുടങ്ങിയ വരാണ് സ്കൂളിൻ്റെ ഇത്തവണത്തെ നേട്ടത്തിനു പിന്നിലുള്ള പ്രതിഭകൾ.

+ There are no comments
Add yours