മത്സര രംഗത്തില്ലാത്തവർ നാമനിർദേശകപത്രിക പിൻവലിച്ചത് പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മുന്നണി സ്ഥാനാർഥികൾക്കൊപ്പം സ്വന്തം പാർട്ടിയിൽ നിന്നുള്ള വിമതശല്യവും സീറ്റ് കിട്ടാത്തതിനാൽ സ്വതന്ത്രയായിട്ട് മത്സരിക്കുന്നവരും പാർട്ടി മാറി നിൽക്കുന്നവരുമായിട്ടുള്ള സ്ഥാനാർഥികൾ രംഗ ത്തുണ്ട്. ഇത്തവണ കാഞ്ഞിരപ്പള്ളിയിൽ 16-സ്ഥാനാർഥികൾ ട്വന്റി ട്വന്റിക്കായും മത്സരിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ആറ് സ്ഥാനാർഥി കൾ പത്രിക പിൻവലിച്ചു. 50 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആകെ ലഭിച്ച 100 പത്രികകളിൽ 22 എണ്ണം പിൻവലിച്ചതോടെ 78 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. പഞ്ചായത്തിൽ 14 സ്ഥാനാർ ഥികൾ പത്രിക പിൻവലിച്ചു. ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട്, 11, 12, 13, 14, 15, 21, 23 എന്നീ വാർഡുകളിലെ ഡമ്മി സ്ഥാനാർഥികളാണ് പത്രിക പിൻവലിച്ചത്. ആകെ 93 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുണ്ടക്കയം പഞ്ചായത്തിൽ ആകെ ലഭിച്ച 100 പത്രികകളിൽ 22 എണ്ണം പിൻവലിച്ചതോടെ 78 സ്ഥാനാർഥികൾ മത്സരരം ഗത്തുണ്ട്.
കോരുത്തോട് പഞ്ചായത്തിൽ 14 എണ്ണം പിൻവലിച്ചതോടെ 47 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചിറക്കടവ് നാല് പത്രികകൾ പിൻവലിച്ചു. 73 പേർ മത്സരരം ഗത്തുണ്ട്. എലിക്കുളം പഞ്ചായത്തിൽ 16 പേർ പത്രിക പിൻവലിച്ചു. 58 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
21 വാർഡുകളുള്ള പാറത്തോട് പഞ്ചായത്തിൽ എട്ട്, 10 വാർഡുകളിൽ എൻഡിഎ മത്സരിക്കുന്നില്ല. 24 വാർഡുകളുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഏഴ് വാർഡു കളിൽ മത്സരിക്കുന്നില്ല. ആറ്, ഏഴ്, എട്ട്, 10, 11, 12, 22 വാർഡുകളിലാണ് സ്ഥാനാർഥികളില്ലാത്തത്. എലിക്കുളം പഞ്ചായത്ത് മൂന്നാംവാർഡിൽ മത്സരിക്കുന്ന അനി താ ടോജോ കോഴിയാറ്റുകുന്നേൽ താൻ സ്വതന്ത്രസ്ഥാനാർഥിയാണെന്ന് അറിയിച്ചു. ഇവരുടെ പേര് കഴിഞ്ഞ ദിവസം എൻഡിഎയുടെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾ പ്പെടുത്തിയിരുന്നു. എന്നാൽ എൻഡിഎയുമായോ ബിജെപിയുമായോ തനിക്ക് ബന്ധമില്ലെന്നും ഒരു രാഷ്ട്രീപാർട്ടിയുടെയും പിന്തുണയോടെയല്ല മത്സരിക്കുന്നതെ ന്നും അനിത ടോജോ വിശദീകരിച്ചു.

+ There are no comments
Add yours