തമ്പലക്കാട് ഹെൽത്ത് സബ് സെൻ്റർ, ഹെൽത്ത് & വെൽനസ് സെൻ്ററാക്കി ഉയർത്തിയതിൻ്റെ ഭാഗമായി പുതിയ മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. കേന്ദ്ര സർക്കാരിൻ്റെ എൻഎച്ച്എം ഫണ്ടിൽ നിന്നും 55 ലക്ഷത്തി 75,000 മുതൽ മുടക്കിൽ 2200 സ്ക്വയർ ഫീറ്റിലാണ് പുതിയ കെട്ടി ടം നിർമ്മിക്കുന്നത്. യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു. ഡി.എം.ഒ ഡോ. വിദ്യാദരൻ മുഖ്യ പ്രഭാ ഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനി ജോസ്, സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു ചക്കാല, റിജോ വാളാന്തറ, മഞ്ജു മാത്യു, വാർഡംഗം അമ്പിളി ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ബിജു പത്യാല, ബേബി വട്ടക്കാട്, രാജു ജോർജ് തേക്കിൻതോട്ടം, മെഡിക്കൽ ഓഫീസർ ഡോ. രാജേശ്വർ വിജയ്, ഹെൽത്ത് ഇൻസ്പെക്ടർ ദീപാ, മഹാകാളിപാറ ദേവസ്വം പ്രസിഡൻ്റ് ആർ. രാജു കടക്കയം, സ്വരുമ പാലിയേറ്റീവ് അംഗം എ.കെ. രാജു തുട ങ്ങിയവർ പ്രസംഗിച്ചു.
കാളകെട്ടി സബ് സെന്ററിൻ്റെ കീഴിലാണ് തമ്പലക്കാട് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. ഒരു ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ, ഒരു നേഴ്സിൻ്റെയും സേവനമാണ് ഇവിടെ നിലവിൽ ഉള്ളത്. ഹെൽത്ത് & വെൽനസ് സെൻ്ററായി ഉയർത്തുന്നതോടെ 9 തരം പരിശോധനകളും 36 തരം മരുന്നുകളും ഇനി ഇവിടെ ലഭ്യമാവും.

+ There are no comments
Add yours