കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം നടത്തുന്ന ഉപവാസ  സമരത്തിന് എല്ലാ വി ധ പിന്തുണയുമുണ്ടാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി അറിയി ച്ചു. സമൂഹത്തിലെ അനീതിയ്ക്കും സ്വാർത്ഥതയ്ക്കുമെതിരെ നടത്തുന്ന സമരത്തിന് പൂ ർണ്ണ വിജയമുണ്ടാകുമെന്നും ജോളി മടുക്കകുഴി അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നു വരുന്ന  അനിശ്ചിതകാല ഉപവാസ സമരത്തിൽ പിന്തുണ അർപ്പിച്ച്   സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങൾക്കും, സിവിൽ പോലീസ് ഓഫീസേ ഴ്സ് റാങ്ക് ലിസ്റ്റ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്  നടത്തുന്ന ഉപവാസ സമരം സർ ക്കാർ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.സമരം നായകൻ കാഞ്ഞിരപ്പള്ളി ഫെറോ ന പ്രസിഡൻ്റ് തോമസ് കത്തലാങ്കലിനെ ഷാൾ അണിയിച്ചു കൊണ്ട് അദ്ദേഹം ഈ ഉപ വാസ സഹനസമരത്തിന്  പരിപൂർണ്ണ പിന്തുണയും ഐക്യ ധാർഢ്യവും പ്രഖ്യാപിച്ചു.