കൂട്ടിക്കൽ പട്ടണത്തിൻ്റെ പാതയോരങ്ങളുടെ സംരക്ഷണം ഇനി മുതൽ കുടുംബശ്രീകൾക്ക്. കൂട്ടിക്കൽ പഞ്ചായത്തിലെ 12-ാം വാർഡായ കൂട്ടിക്കൽ ചപ്പാത്ത് വാർ ഡിലെ 14 കുടുംബശ്രീ കൂട്ടായ്മയിലെ 170 ഓളം അംഗങ്ങൾ ഈ യജ് ഞത്തിൽ പങ്കാളികളാകുന്നുണ്ട്. വാർഡിലെ മൂന്നാം മൈൽ ഗെയ്റ്റ് മുതൽ കൂട്ടിക്കൽ പാലം വ രെയുള്ള ഭാഗം 14 കുടുംബശ്രീകൾക്കായി തിരിച്ചു നൽകിയിയാണ് ഉദ്യാനവൽക്കരണ പരിപാടി.
വിവിധ കളറുകളുള്ള പുഷ്പങ്ങൾ വിരിയുന്ന ചെടികളാണ് വെച്ചു പിടിപ്പിക്കുന്നത്. റോഡിൻ്റെ ഇരുവശത്തുമുള്ള ചെടി വെച്ചു പിടിപ്പിക്കൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർ ത്തിയാക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമാണ് നിർമ്മാണ പ്രവർത്തനം. ചില ഭാഗത്ത് ചെടിച്ചട്ടികളും വെച്ചു പിടിപ്പിക്കുന്നുണ്ട്. ഇതിനുള്ള വളം ചെയ്യലും പരിപാലനവും ഒക്കെ കുടുംബശ്രീകൾക്കു തന്നെയാണ്. നക്ഷത്ര, അക്ഷയ സഹൃദയാ, നീതി, ഐശ്വര്യാ, ഭാവന, നൻമ, വിസ്മയ, അഞ്ജജലി, രമ്യ, സൂര്യ, നിർഭയ, സ്നേഹ, അശ്വതി എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് ഉദ്യാനവൽക്കരണ കൂട്ടായ്മയിൽ പങ്കാളികളാകുന്നത്.
ബിസ്മി സൈനുദ്ദീൻ (എഡിഎസ് സെക്രട്ടറി), സോഫിയാ സുലൈമാൻ (എഡിഎസ് പ്രസിഡണ്ട്) ആഷാ ബിജു (സിഡിഎസ് അംഗം) കൂട്ടിക്കൽ പഞ്ചായത്ത് മെo ബർ സൗമ്യാ ബഷീർ എന്നിവരാണ് ഉദ്യാനവൽക്കരണത്തിന് നേതൃത്വം നൽകുന്നത്.

+ There are no comments
Add yours