വയനാട് ദുരന്തം: ദവന നിർമ്മാണത്തിന് സഹായിക്കും: വനിതാ കോൺഗ്രസ് (എം)

Estimated read time 0 min read
Share :

മുണ്ടക്കയം: വയനാട് ദുരന്തത്തിൽ ഭവന രഹിതരായവർക്ക്, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വേ ണ്ട സഹായം നൽകാൻ മണ്ഡലം വനിതാ കോൺഗ്രസ് (എം) തീരുമാനിച്ചു ജോസ് കെ മാണി ഒരു കോടി രൂപയും എം എൽ എ മാർ ഒരു മാസത്തെ ശമ്പളവും ദുരി താശ്വാസ നിധിയിലേക്ക് സംഭാവന നൽകാനെടുത്ത തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.സി തോമസ് ഉദ്ഘാ ടനം ചെയ്തു.വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മോളി ദേവസ്യ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമിനിക്, പഞ്ചായത്തംഗം ബിൻസി മാനുവ ൽ,അന്നമ്മ സ്റ്റീഫൻ, മോളി ജോസ്, സനീഷ് പി.ഷാജി,റിൻസി ജേക്കബ്, അനീറ്റ ഷിജു., അനിയാച്ചൻ മൈലപ്ര, റോസ്മോൾ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളാ യി പ്രസിഡൻ്റ് പ്രമീള ബിജു, വൈസ് പ്രസിഡൻ്റന്മാർ ആനിയ അജിത്ത്, സുമി രാജീവ്, സെക്രട്ടറി എയ്ഞ്ചൽ സനീഷ്, ജോയിൻ്റ് സെക്രട്ടറിമാർ ഷാലു സുജിത്ത്, സ്വ പ്ന സിജു, ഷീലമ്മ ഡോമിനിക്, ട്രഷറർ പ്രിതി രതീഷ് എന്നിവരെ തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours