ലേഡീസ് സ്‌റ്റോറിലെത്തിയ യുവാവ് ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. ഫോൺ മോഷണം കടയിലെ സിസി ടിവി ക്യാമറയിൽ.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഫേമസ് ലേഡീസ് സെന്റ റിൽ സാധനം വാങ്ങാൻ എത്തിയ യുവാവ് കടയുടമയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ചു കടന്നു കളഞതായി പരാതി.

ബുധനാഴ്ച്ച ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. ഫെയ്മസ് ലേഡീസ് കലക്‌ഷൻ സ് ഉടമ എം.എ.നിഷാദിന്റെ ഫോൺ ആണ് മോഷണം പോ യത്. കമ്മലും ചര ടും വാങ്ങാൻ എത്തിയ യുവാവ് സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടു ത്തു ബാക്കി വാങ്ങി പോകുന്ന തിനിടെ മേശപ്പുറത്തിരുന്ന മൊ ബൈൽ ഫോൺ കട യുടമ കാണാതെ എടുത്തുകൊണ്ടു പോ കുന്നത് കടയിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റ് കഴിഞ്ഞാണ് ഫോൺ നഷ്ടപ്പെട്ട വിവരം നിഷാദ് അ റിയുന്നത്. ഉടൻ ബസ് സ്റ്റാൻഡിലും പരി സരങ്ങളിലും യുവാവിനെ തിര ഞ്ഞെങ്കിലും കണ്ടെത്തിയില്ല. എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

+ There are no comments
Add yours