പൊൻകുന്നം : ശബരിമല മണ്ഡലകാല മുൻ ഒരുക്കങ്ങൾ വിലയിരുത്തുവാൻ വേണ്ടി ചിറക്കടവ് പഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായി. കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകൾ നാളിതുവരെ ചെയ്ത പ്ര വർത്തനങ്ങൾ വിശദീകരിച്ചു. മുൻ തീരുമാനപ്രകാരം നാഷണൽ ഹൈവേയിൽ പറഞ്ഞിരുന്ന ബോർഡുകൾ സ്ഥാപിച്ചു. സീബ്രാ ലൈനുകൾ അടയാള പ്പെടുത്തു കയും ചെയ്തു. ഇനി മാർക്ക് ചെയ്യാനുള്ള സ്ഥലങ്ങളിൽ അടിയന്തിരമായി ചെയ്തു തീർക്കാനും പൊൻകുന്നം ബസ് സ്റ്റാൻഡ് കവാടത്തിൽ പൊളിഞ്ഞു കിടക്കുന്ന സ്ലാ ബ് എത്രയും വേഗം മാറ്റി സ്ഥാപിക്കുവാനും തീരുമാനം എടുത്തു.

PWD റോഡിലെ മുന്നറിയിപ്പ് ബോർഡുകൾ, ദിശാ ബോർഡുകൾ എന്നിവ എല്ലാ സ്ഥലങ്ങളിലും കൃത്യമായി സ്ഥാപിച്ചിട്ടുണ്ടെന്ന് യോഗം ഉറപ്പ് വരുത്തി. വൃത്തി യാ ക്കുവാനുള്ള ബോർഡുകൾ ഉടനെ വൃത്തിയാക്കുവാനും റോഡിന്റെ വശങ്ങളിലെ കാട് വെട്ടിതൊളിക്കാനും PWDന് നിർദേശം നൽകി. വാട്ടർ അതോറിറ്റിയെ ചുമ തലപ്പെടുത്തിയവ പൂർത്തികരിച്ചതായി അറിയിച്ചു. KSTP റോഡുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്യാൻ പറഞ്ഞിരുന്നതിൽ വീഴ്ച വന്നതായി യോഗം വിലയിരുത്തി. മണ്ഡലകാലത്ത് ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡുകൾ, രാത്രിയിലും ഡോക്ടർമാരുടെ സേവനം, മരുന്നുകളുടെ ലഭ്യത, ആബുലൻസ് സൌകര്യം എന്നിവ ഉറപ്പാക്കാനും തീരുമാനമായി. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ഇ.ബിയുമായി ചേർന്ന് വഴിവിളക്കുകൾ സ്ഥാപിക്കുന്നതാണെന്ന് ചിറക്കടവ് പഞ്ചാ യ ത്ത് പ്രസിഡന്റ് അറിയിച്ചു. എക്സൈസ്, MVD എന്നീ ഡിപ്പാർട്ടുമെന്റുകളുടെ സ്പെഷ്യൽ സ്ക്വാഡിന്റെ പ്രവർത്തനം നടത്തിവരുന്നതായി യോഗത്തെ അറിയി ച്ചു.
ടൌണിലെ അനധികൃത കച്ചവടവും പാർക്കിങും നിരോധിക്കാൻ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം റവന്യു വകുപ്പ്, അഡീഷണൽ തഹസീൽദാർമാരുടെ നേതൃത്വത്തഇൽ വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് നേരിട്ട് വിലയിരുത്തുമെന്ന് കാഞ്ഞിരപ്പള്ളി തഹസീൽദാർ അറിയിച്ചു. KRFB റോഡിൽ വൺവേ പേകേണ്ട സ്ഥലത്തെ പണികൾ അടിയന്തിരമായി പൂർത്തിയാക്കാനും 26-ാം തീയതി മുതൽ വൺവേ സംവിധാനമാക്കുന്നതിനും വേണ്ടിയുള്ള പോലീസ് നിർദ്ദേശം യോഗം അംഗീകരിച്ചു. പൊൻകുന്നം പോലീസിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും എമർജൻസി Helpline നമ്പർ ലഭിക്കുന്നതിനായി QR Code സംവിധാനത്തിലു ടെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കാനും തീരുമാനിച്ചു. ഈ മണ്ഡലകാലത്ത് എല്ലാ വകുപ്പുകളുടെയും കൂട്ടായ എകോപനത്തിലൂടെ ശബരിമല അയ്യപ്പൻമാർക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്തവിധം പ്രവർത്തനങ്ങൾ നടത്തണമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് നിർദ്ദേശം നൽകി. സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, സി. രവിന്ദ്രൻ, ചിത്ര എസ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ, കാഞ്ഞിരപ്പള്ളി DYSP, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ ക്ഷേത്ര ഭാരവാഹികൾ, ഓട്ടോ- ടാക്സി തൊഴിലാളി യൂണിയൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

+ There are no comments
Add yours