കാഞ്ഞിരപ്പള്ളി: പാറത്തോട് ടൗണിലെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിച്ച് ഗതാഗത പരിഷ്ക്കാരം നടപ്പാക്കി. പാറത്തോട് പഞ്ചായത്ത് ഭരണസമിതി വിഷൻ 20 25 എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാറത്തോട് ടൗണിലെ നാളുകളായി നിലനിൽക്കുന്ന ഗതാഗത പ്രശ്നം പരിഹരിച്ചു. പാറത്തോട് വ്യാപാര ഭവനി ൽ വച്ച് ജനപ്രതിനിധികളുടെയും, വ്യാപാരി വ്യവസായി പ്രതിനിധികളുടെയും, ടൗൺ വികസന സമിതിയുടെയും ,വിവിധ രാഷ്ട്രീയ പാർട്ടികളും, പൊതുജനങ്ങ ളും സംയുക്തമായി കൂടിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കോട്ടും ,പടിഞ്ഞാറോട്ടും ഉള്ള ബസ്റ്റോപ്പ് പുനക്രമീകരിക്കുന്നതിന് തീരുമാനിച്ചു.

മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന ബസ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെയും, കാഞ്ഞിരപ്പള്ളിക്ക് പോകുന്ന ബസ് എം.എം ബേക്കറിയുടെ ഭാഗത്ത് നിർത്തി ആളുക ളെ കയറ്റുന്നതിനും ടൗണിൽ അനധികൃത പാർക്കിംഗ് നിരോധിച്ചുകൊണ്ട് നോ പാർക്കിംഗ് ബോർഡും സ്ഥാപിച്ചു. പാല പ്രറോഡിൽ നിന്നുമുള്ള വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ നടപടി സ്വീകരിക്കും. പ്രഖ്യാപന ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ ശശികുമാർ അദ്ധ്യക്ഷനായി. യോഗ ത്തി ൽ ടൗൺ ഗതാഗത നിയന്ത്രണത്തിന്റെ പ്രഖ്യാപനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎ എ നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ, കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ എന്നിവർ ഗതാഗതം പുനക്രമീകരിക്കുന്നതിന് നേതൃ ത്വം കൊടുത്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ.എ സിയാദ് , റ്റി.രാജൻ , ജിജി ഫിലിപ്പ് , പഞ്ചായത്ത് അംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം ,ഡയസ് കോക്കാട്ട് ,വിജയമ്മ വിജയലാല്‍, ഷേർലി വർഗീസ്, അലിയാർ കെ.യു, സുമീന അലിയാർ, ജോസി ന അന്ന ജോസ്, ആന്റണി ജോസഫ് ,ബിജോജി തോമസ്, ഏലിയാമ്മ ജോസഫ് ,സിന്ധു മോഹനൻ, ഷാലിമ്മ ജയിംസ്, ബീന ജോസഫ്, കെ.പി സുജീലൻ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours